കൊച്ചി വിമാനത്താവളത്തിലെത്തിയ യുവ ദമ്പതികളുടെ കൈയിലെ ബാഗേജിൽ സംശയം,​ കണ്ടെത്തിയത് ല​ക്ഷ​ങ്ങ​ൾ​ ​വി​ല​വ​രുന്ന മുതൽ

Monday 30 June 2025 11:09 PM IST

നെ​ടു​മ്പാ​ശേ​രി​:​ ​കൊ​ച്ചി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​നി​യ​മം​ ​ലം​ഘി​ച്ച് ​വ​ന്യ​ജീ​വി​ക​ളു​മാ​യി​ ​താ​യ്‌​ലാ​ൻ​ഡി​ൽ​ ​നി​ന്നെ​ത്തി​യ​ ​ദ​മ്പ​തി​ക​ൾ​ ​ക​സ്റ്രം​സ് ​പി​ടി​യി​ലാ​യി.​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ജോ​ബ്‌​സ​ൺ​ ​ജോ​യ് ​(28​),​ ​ഭാ​ര്യ​ ​ആ​ര്യ​മോ​ൾ​ ​(28​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.

താ​യ് ​എ​യ​ർ​വേ​സ് ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ബാ​ഗേ​ജി​ൽ​നി​ന്ന് ​ആ​റ് ​വ​ന്യ​ജീ​വി​ക​ളെ​യാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ത​ത്ത​യി​ന​ത്തി​ൽ​പ്പെ​ട്ട​ ​നീ​ല​നി​റ​ത്തോ​ടു​കൂ​ടി​യ​ ​ഹ​യാ​സി​ദ് ​മ​ക്കാ​വ് ​ഒ​രെ​ണ്ണം,​ ​മൂ​ന്ന് ​മ​ർ​മോ​ ​സെ​റ്റ് ​കു​ര​ങ്ങു​ക​ൾ,​ ​വെ​ള്ളു​ത്ത​ ​അ​ധ​ര​മു​ള്ള​ ​ര​ണ്ട് ​ടാ​മ​റി​ൻ​ ​കു​ര​ങ്ങു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​സം​ശ​യം​തോ​ന്നി​ ​ബാ​ഗേ​ജ് ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​ത്യേ​ക​ത​രം​ ​പെ​ട്ടി​യി​ലാ​ക്കി​യാ​ണ് ​ബാ​ഗേ​ജി​ൽ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​പ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് ​ഇ​വ​ർ​ ​കാ​രി​യ​ർ​മാ​രാ​യ​തെ​ന്നും​ ​ഇ​വ​യ്ക്ക് ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​വ​രു​മെ​ന്നും​ ​ക​സ്റ്റം​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​മ​ക്കാ​വി​ന് ​ന​ല്ല​ ​വ​ലി​പ്പ​മു​ണ്ട്.​ ​കു​ര​ങ്ങു​ക​ൾ​ ​കു​ഞ്ഞ​ൻ​മാ​രാ​ണ്.

കൊ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ഒ​രാ​ൾ​ ​അ​രി​കി​ലെ​ത്തി​ ​വ​ന്യ​ജീ​വി​ക​ളെ​ ​ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​ണ് ​ഇ​വ​ർ​ക്ക് ​ല​ഭി​ച്ചി​രു​ന്ന​ ​നി​ർ​ദ്ദേ​ശം.​ ​പി​ടി​യി​ലാ​യ​വ​രേ​യും​ ​വ​ന്യ​ജീ​വി​ക​ളേ​യും​ ​വ​നം​വ​കു​പ്പി​ന് ​കൈ​മാ​റി.​ ​വ​ന്യ​ജീ​വി​ ​ക​ട​ത്തി​ന് ​പി​ന്നി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ലു​ള്ള​ ​വ​മ്പ​ൻ​ ​റാ​ക്ക​റ്റ് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.