ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനോദ്ഘാടനം

Tuesday 01 July 2025 4:10 AM IST

തിരുവനന്തപുരം: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. നാളെ വൈകിട്ട് 4ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സന്ദർശകർക്ക് കൂടുതൽ വിജ്ഞാനവും വിനോദവും പകരുന്ന രീതിയിൽ മലയാളം,ഹിന്ദി,തമിഴ്,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ മ്യൂസിയത്തിലെ ശേഖരങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഡിജിറ്റൽ സംവിധാനം. മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇന്ത്യയിലെ 13 നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നാണ്.