ജനത സമാജം ഗ്രന്ഥശാല
Tuesday 01 July 2025 1:11 AM IST
കോവളം: തിരുവല്ലം ജനത സമാജം ഗ്രന്ഥശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൗൺസിൽ ജനറൽ കൺവീനർ കെ.ജി.സനൽകുമാർ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ,തിരുവല്ലം വാർഡ് കൗൺസിലർ വി.സത്യവതി, ലൈബ്രറി കൗൺസിൽ അംഗം കെ.ഗോപാലകൃഷ്ണൻ നായർ,സി.പി.എം കോവളം ഏരിയ സെക്രട്ടറി എസ്.അജിത്, സനൽ ദാലുമുഖം,സനൽ കുമാർ,എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ സുധീഷ് കുമാർ,ലൈബ്രറി കൗൺസിൽ അംഗം സി.ആർ ശശിധരൻ എന്നിവർ സംസാരിച്ചു. പുഞ്ചക്കരി വാർഡ് കൗൺസിലറും സ്വാഗതസംഘം ചെയർമാനുമായ ഡി.ശിവൻകുട്ടി സ്വാഗതവും ജനതസമാജം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി.ജെ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.