എം.എൻ.ബാലകൃഷ്ണൻനായർ സഹകാരി പുരസ്കാരം കരകുളം കൃഷ്ണപിള്ളയ്ക്ക്

Tuesday 01 July 2025 3:13 AM IST

മലയിൻകീഴ്: സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന എം.എൻ.ബാലകൃഷ്ണൻനായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ പുരസ്കാരം കരകുളം കൃഷ്ണപിള്ളയ്ക്ക് നൽകുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയർമാൻ എൻ.എം.നായർ അറിയിച്ചു.

11,​111 രൂപയും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം.എൻ.ബാലകൃഷ്ണൻനായരുടെ ചരമവാർഷിക ദിനമായ 15ന് വൈകിട്ട് 5ന് മലയിൻകീഴ് എം.എൻ ബാലകൃഷ്ണൻനായർ സഹകരണ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ പുരസ്കാരം സമർപ്പിക്കുമെന്ന് എം.എൻ.സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എൻ.എം.നായർ,സെക്രട്ടറി അഡ്വ.എൻ.ബി.പത്മകുമാർ,ട്രസ്റ്റ് അംഗം മേപ്പൂക്കട മധു എന്നിവർ അറിയിച്ചു.