ഐ.എൻ.ടി.യു .സി യോഗം
Monday 30 June 2025 11:42 PM IST
തൃശൂർ: ഐ.എൻ.ടി.യു.സിയുടെ നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ സംയുക്ത യോഗം ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജനറൽ ആശുപത്രികളും മെഡിക്കൽ കോളേജുകളും രോഗികൾക്ക് ചികിത്സ കിട്ടാതെയും മരുന്നുകൾ ലഭിക്കാതെയും സർജറികൾ മുടങ്ങുന്ന അവസ്ഥയിലുമാണെന്ന് സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. ഗവ. മെഡിക്കൽ കോളേജിൽ, ഹൃദയ ശസ്ത്രക്രിയ നിലച്ചിട്ട് ഒരു മാസത്തിലധികമായി. രോഗികൾക്ക് ആവശ്യമായ അൾട്രാസൗണ്ട് സി.ടി, എം.ആർ.ഐ സ്‌കാനിംഗ്കൾ നടത്തുന്നതിന് മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.എ.ഷംസുദ്ദീൻ, എ.ടി.ജോസ്, കെ.നാളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.