കലാമണ്ഡലത്തിൽ വയലിൻ കോഴ്സ‌്

Tuesday 01 July 2025 12:42 AM IST

ചെറുതുരുത്തി: സാമ്പത്തിക സമാഹരണം സ്വയം കണ്ടെത്തണമെന്ന സാംസ്‌കാരിക വകുപ്പിന്റെ നിർദേശം ഉൾക്കൊണ്ട് കലാമണ്ഡലം കല്പിത സർവകലാശാല സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കലാമണ്ഡലത്തിലെ പഠനവിഷയങ്ങളുടെ വിപുലീകരണവും ലക്ഷ്യമിട്ടാണ് സ്വാശ്രയ മേഖലയിലേക്ക് തിരിയുന്നത്. ആദ്യം മാസ്റ്റർ ഒഫ് പെർഫോമിംഗ് ആർട്‌സ് കോഴ്‌സ് തുടങ്ങുന്നത് വയലിൻ വിഭാഗത്തിലാണ്. എട്ട് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ജൂലായ് 10 വരെ അപേക്ഷ സ്വീകരിക്കും. വിദേശ വിദ്യാർത്ഥികൾക്കും കോഴ്‌സിന് ചേരാൻ അവസരം നൽകും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. രണ്ടുവർഷത്തെ കോഴ്‌സ് നാല് സെമസ്റ്ററായി ക്രമീകരിച്ചിട്ടുണ്ട്. സെമസ്റ്റർ ഫീസ് 19,500 രൂപ. റെഗുലർ വിദ്യാർഥികൾക്ക് ബാധകമായ ഫീസിനു പുറമേയാണിത്.