ജെയിംസ് വളപ്പിലയ്ക്ക് പൗരസ്വീകരണം
Tuesday 01 July 2025 12:44 AM IST
തൃശൂർ: ലയൺസ് കേരള മൾട്ടിപ്പിൾ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പിലയ്ക്ക് പൗരസ്വീകരണവും ആതുരസേവന രംഗത്ത് മികവുറ്റ സേവനം കാഴ്ച്ചവച്ച അഞ്ച് വനിതകളെ ആദരിക്കുന്ന ചടങ്ങും വനിതാ സമ്മേളനവും ടൗൺ ഹാളിൽ നടത്തി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്.പട്ടാഭിരാമൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. പൗരാവലി പുരസ്‌കാരം മേയർ എം.കെ.വർഗീസ് ജെയിംസ് വളപ്പിലയ്ക്ക് സമ്മാനിച്ചു. എം.ഡി.ഇഗ്‌നേഷ്യസ്, ഇ.ഡി.ദീപക്ക്, ജോസഫ് ജോൺ, എൻ.ഐ.വർഗീസ്, ഹംസ അലി, ജോസ് വള്ളൂർ, സോജൻ തുടങ്ങിയവർ സംബന്ധിച്ചു.