വിദ്യാഭ്യാസനയത്തിന് ബദൽ വേണം
Tuesday 01 July 2025 12:45 AM IST
തൃശൂർ: ജനാധിപത്യ മതേതര ശാസ്ത്രീയ സമീപനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന ദേശീയ വിദ്യാഭ്യാസനയത്തിന് ബദൽ പരിപ്രേക്ഷ്യം വേണമെന്ന് ഡോ. പി.വി.കൃഷ്ണൻ നായർ പറഞ്ഞു. അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി രൂപപ്പെടുത്തിയ ബദൽ ജനകീയ വിദ്യാഭ്യാസ കരട്നയത്തെ ആധാരമാക്കിയുള്ള ദ്വിദിന വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ ബദൽ വിദ്യാഭ്യാസനയം അവതരിപ്പിച്ചു. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ.എൻ.ശാന്തിരാജ്, ഡോ. കൃഷ്ണകുമാരി, പ്രൊഫ. ജയലക്ഷ്മി ഉണ്ണിത്താൻ, വി.എസ്.ഗിരീശൻ, ബി.കെ.രാജഗോപാൽ, ഡോ. എം.ജ്യോതിരാജ്, ഡോ. പി.എസ്.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.