ലഹരി വിരുദ്ധ ദിനാചരണം
Tuesday 01 July 2025 12:49 AM IST
തൃശൂർ: അരണാട്ടുകര തരകൻസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. തരകൻസ് ഹൈസ്‌കൂൾ മാനേജർ ഫാ. ജോസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് അയ്യന്തോൾ ഡിവിഷൻ സിവിൽ ഓഫീസർ കെ.കെ.സതി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പി.കെ.ഷാജൻ അദ്ധ്യക്ഷനായി. ഹൈസ്‌കൂളിലെ 1989 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണത്തിൽ പത്താം വർഷവും 100 ശതമാനം വിജയം കരസ്ഥമാക്കിയ തരകൻസ് ഹൈസ്‌കൂളിനും എ പ്ലസ് നേടിയവരെയും എസ്.എസ്.എൽ.സിക്ക് ജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവരെയും ആദരിച്ചു. സി.എൽ.ബാബു, സി.ബിജു ജോസ്, ജിൻസ് ഡേവി ചൊവ്വൂക്കാരൻ, ബിജു ജോർജ്, സന്തോഷ് ഈച്ചരത്ത്, കെ.ജെ.സജി തുടങ്ങിയവർ പ്രസംഗിച്ചു.