സാഹോദര്യ സംഗമം നടത്തി
Tuesday 01 July 2025 12:51 AM IST
ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭാ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള പുലയർ യൂത്ത് മൂവ്‌മെന്റിന്റെയും കേരള പുലയർ മഹിളാ ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ 'സാഹോദര്യ സംഗമം' നടത്തി. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജൻശിക്ഷൻ സൻസ്ഥാൻ ജില്ലാ അസി. പ്രോഗ്രാം ഓഫീസർ വി.വി.വിന്യ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ സി.എ.ശിവൻ, സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട്, പി.കെ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി സി.വി.ബാബു, പി.കെ.ശിവൻ വത്സല നന്ദനൻ, ഇ.വി.സുരേഷ്, കെ.എസ്.വിമൽ, ചന്ദ്രൻ മനവളപ്പിൽ, ഇ.ഒ.തമ്പി, പി.സി.ബാബു,ബിന്ദു ഉണ്ണികൃഷ്ണൻ, ശോഭ ചിറപാടത്ത് എന്നിവർ പ്രസംഗിച്ചു.