ജെ.എൻ.യു വിദ്യാർത്ഥിയുടെ തിരോധാനം: കേസ് അവസാനിപ്പിച്ചു
Tuesday 01 July 2025 12:45 AM IST
ന്യൂഡൽഹി: വിവാദമായിരുന്ന ജെ.എൻ.യു വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഡൽഹി റൗസ് അവന്യു കോടതി അവസാനിപ്പിച്ചു. 9 വർഷത്തിനു ശേഷമാണിത്. ഉത്തർപ്രദേശ് ബുദായുൻ സ്വദേശിയാണ് നജീബ് അഹമ്മദ്. 2016 ഒക്ടോബറിലാണ് കാണാതായത്. കേസ് സി.ബി.ഐക്ക് വിട്ടിരുന്നു. വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശ്രമങ്ങൾ വിഫലമായതോടെ 2018ൽ കേന്ദ്ര ഏജൻസി കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും മാതാപിതാക്കൾ നിയമപോരാട്ടം തുടർന്നു. ഇന്നലെ സി.ബി.ഐയുടെ റിപ്പോർട്ട് സ്വീകരിച്ച കോടതി,പുതിയ തെളിവു കിട്ടുകയാണെങ്കിൽ കേസ് വീണ്ടും തുറക്കാൻ അനുമതി നൽകി.