വന്ദേഭാരത് ടിക്കറ്റിന് എത്ര രൂപ കൂടും? ജൂലായ് മുതൽ വർദ്ധനവ് ഇങ്ങനെ
Tuesday 01 July 2025 1:47 AM IST
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രീമിയം ട്രെയിനായ വന്ദേഭാരത് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം വണ്ടികൾക്കും നിരക്ക് വർദ്ധനവ് ബാധകമാണ്. നിരക്ക് വർദ്ധനവ് സംബന്ധിച്ച പട്ടിക റെയിൽവേ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. എ.സി കോച്ചുകളിൽ കിലോമീറ്റർ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകൾക് ഒരു പൈസ വീതവും കൂടും. ഓർഡിനറി, നോൺ എ.സി ടിക്കറ്റുകൾക്കു 500 കിലോമീറ്റർ വരെ വർദ്ധന ബാധകമല്ല.