പല്ലും നഖവുമെടുത്ത് ഗാസ, ചിലന്തിവല പൊട്ടിച്ച് സേന

Tuesday 01 July 2025 1:50 AM IST

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്തതായി റിപ്പോർട്ട്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റാണ് നീക്കത്തിന് പിന്നിൽ. 60 ഹമാസ് അംഗങ്ങളെ പിടികൂടിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഹമാസ് അംഗങ്ങളെ പിടികൂടിയത്.