മത്സ്യമേഖലയ്ക്ക് തിരിച്ചടി, വൻ കപ്പലുകൾ ചതിച്ചു

Tuesday 01 July 2025 1:53 AM IST

ട്രോളിംഗ് നിരോധനമായതോടെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം സംസ്ഥാനത്തെ 2.75 ലക്ഷംപേരുടെ ജീവിതമാണ് ദുരിതത്തിലായത്. ജൂലായ് 31 അർദ്ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് ഏർപ്പെടുത്തിയാൽ സാധാരണ ഘട്ടങ്ങളിൽ പരമ്പരാഗതമായി ചെറുവള്ളങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും മീൻ കിട്ടാറുണ്ട്.