ഭിന്നശേഷി കുട്ടികൾക്ക് സഹായം സർക്കാരിന്റെ ഉത്തരവാദിത്വം

Tuesday 01 July 2025 2:26 AM IST

തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സവിശേഷ വിദ്യാലയങ്ങളിലെ ശ്രവണപരിമിതിയുള്ള കുട്ടികൾക്കായുള്ള പ്രത്യേക പാഠപുസ്തകങ്ങൾ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി.

സവിശേഷഹവിദ്യാലയങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തയ്യാറാക്കിയ പ്രത്യേകപുസ്തകങ്ങൾ രാജ്യത്തിനുഹ മാതൃകയാകും.പ്രത്യേക പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ 32 സ്‌പെഷ്യൽ സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലുള്ളവർക്കായി 12 പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. കുട്ടികളുടെ ഭാഷാ ശേഷി ശക്തിപ്പെടുത്താനും എഴുത്തും വായനയും പരിപോഷിപ്പിക്കാനുമാണ് പാഠപുസ്തകം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.ജഗതി സർക്കാർ ബധിരവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി.