സംഘടിത മതശക്തികൾക്ക് മുന്നിൽ മുട്ടുമടക്കുന്നു:തുഷാർ വെള്ളാപ്പള്ളി

Tuesday 01 July 2025 2:30 AM IST

ആ​ല​പ്പു​ഴ:സൂംബയിൽ ചി​ലർ ഉ​യർ​ത്തു​ന്ന വി​വാ​ദ​ങ്ങളോട് സർ​ക്കാർ മു​ട്ടിൽ ഇ​ഴ​യു​ന്ന സ​മീ​പ​നം സ്വീകരിക്കുന്നത് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ബി.ഡി.ജെ.എ​സ് അ​ദ്ധ്യ​ക്ഷ​ൻ തു​ഷാർ വെ​ള്ളാ​പ്പ​ള്ളി.ബി.ഡി.ജെ.എ​സ് സം​സ്ഥാ​ന കൗൺ​സിൽ യോ​ഗം ആ​ല​പ്പു​ഴ പ്രിൻ​സ് ഹോ​ട്ട​ലിൽ ഉദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കു​ട്ടി​കൾ നൃ​ത്തം ചെ​യ്യു​ന്ന​തിൽ പോ​ലും മ​ത​വൈ​രം കാ​ണു​ന്ന വർ​ഗീ​യ കോ​മ​ര​ങ്ങൾ ന​വോ​ഥാ​ന കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ഇവരെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും വെ​ള്ള​വും വ​ള​വും നൽ​കി പോ​റ്റു​ന്ന​ത് സർ​ക്കാരാണ്.സർ​ക്കാർ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങൾക്കും ന്യൂ​ന​പ​ക്ഷ​മാ​യ ക്രിസ്ത്യൻ മതവിശ്വാസികൾക്കും ദു​രിതക്ക​യ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.ആ​രോ​ഗ്യരം​ഗത്തെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​ഭൂ​ത​യാ​യ ​മ​ന്ത്രി വീ​ണാ ജോർ​ജ്ജ് രാ​ജിവ​യ്ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.എ​ല്ലാ പ​ഞ്ചാ​യ​ത്തുകളിലും യോ​ഗ​യും ധ്യാ​ന​വും ബി.ഡി.ജെ.എ​സി​ന്റെ നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ക്കാനും തീ​രു​മാ​നമായി.കെ.പ​ത്മ​കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ചടങ്ങിൽ എ.ജി.ത​ങ്ക​പ്പൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.അ​ര​യാ​ക്കണ്ടി സ​ന്തോ​ഷ് സം​ഘ​ട​നാ റി​പ്പോർ​ട്ടിം​ഗ് ന​ട​ത്തി.അ​ഡ്വ.സി​നിൽ മു​ണ്ട​പ്പ​ള്ളി,​അ​ഡ്വ.പി.എ​സ്.ജ്യോ​തി​സ്,​ത​മ്പി മേ​ട്ടു​ത​റ,​അ​ഡ്വ.സം​ഗീ​ത വി​ശ്വ​നാ​ഥൻ,​അ​നി​രു​ദ്ധ് കാർ​ത്തി​കേ​യൻ,​എ.ബി.ജ​യ​പ്ര​കാ​ശ്,​കെ.എ.ഉ​ണ്ണി​ക്കൃ​ഷ്ണൻ, എ.എൻ.അ​നു​രാ​ഗ്,​രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട്,​ഡി.പ്രേം​രാ​ജ്,​പ​ച്ച​യിൽ സ​ന്ദീ​പ്,​ആ​ലു​വി​ള അ​ജി​ത്ത്,​ഷീ​ബ,​അ​നീ​ഷ് പു​ല്ലു​വേ​ലി എ​ന്നി​വർ സം​സാ​രി​ച്ചു.