വി.എസിന്റെ നില അതീവ ഗുരുതരം

Tuesday 01 July 2025 2:50 AM IST

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് എസ്.യു.ടി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ സർക്കാർ നിയോഗിച്ചു. വിദഗ്ദ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചു. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനും വിദഗ്ദ്ധ സംഘം നിർദ്ദേശിച്ചു.