നെല്ലുസംഭരണത്തിലെ പി.ആർ.എസ് സംവിധാനം മാറ്റണം: കർഷക കോൺഗ്രസ്
ചങ്ങനാശേരി: നെല്ലുസംഭരണത്തിലെ പി.ആർ.എസ് സംവിധാനം മാറ്റി സർക്കാർ കർഷകർക്ക് നേരിട്ടു നെല്ലു സംഭരിക്കുന്ന മുറയ്ക്ക് സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ പണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ചങ്ങനാശേരി ടൗൺ മണ്ഡലം കമ്മിറ്റിയോഗം സർക്കാരിനോടാവശ്യപ്പെട്ടു. നെല്ലുസംഭരണത്തിലെ കിഴിവ് സമ്പ്രദായവും മാറ്റി ശാസ്ത്രീയമായ രീതിയിൽ ഗവ.തലത്തിൽ പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടു മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസഡിന്റ് ബേബിച്ചൻ പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യംപറമ്പിൽ വിഷയാവതരണം നടത്തി. കെ.പി മാത്യു, ബേബിച്ചൻ മറ്റത്തിൽ, തോമസ് കുട്ടംപേരൂർ, രാജു കരിങ്ങണാമറ്റം, ബേബിച്ചൻ തടത്തിൽ, ജോൺസൺ കൊച്ചുതറ, ലൂയിസ് മാവേലിതുരുത്തിൽ, ബാബു ഉണ്ണി, തോമസ് കല്ലുകളം, തങ്കച്ചൻ തൈക്കളം എന്നിവർ പങ്കെടുത്തു.