സർക്കാർ ആശുപത്രികളിലെ  അനാസ്ഥയെ അന്വേഷിക്കണം : പി.സി.തോമസ്.

Tuesday 01 July 2025 5:37 AM IST

കോട്ടയം: കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും നിജസ്ഥിതിയെക്കുറിച്ചും, അനാസ്ഥയെക്കുറിച്ചും, അന്വേഷണം നടത്തുവാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. ആവശ്യപ്പെട്ടു.

സർക്കാർ മെഡിക്കൽ കോളജുകളിലും, ജനറൽ ആശുപത്രികളിലും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും, മരുന്നുകളും, ഇല്ലാത്തതിനാൽ സൗജന്യ ചികിത്സ പലർക്കും കിട്ടാതെ പോകുന്നു.ഇതേക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും, തോമസ് ആവശ്യപ്പെട്ടു.