യു.എസിൽ വെടിവയ്‌പ്: 2 മരണം
Tuesday 01 July 2025 7:25 AM IST
വാഷിംഗ്ടൺ: യു.എസിലെ ഐഡഹോ സംസ്ഥാനത്ത് 2 അഗ്നിരക്ഷാ സേനാംഗങ്ങളെ അക്രമി വെടിവച്ചു കൊന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം,ഞായറാഴ്ച ഉച്ചയ്ക്ക് കൂട്ട്നീ കൗണ്ടിയിലെ കോർഡലെയ്‌നിയിലായിരുന്നു സംഭവം. ഇവിടെ കാൻഫീൽഡ് പർവ്വതത്തിൽ പടർന്ന കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗങ്ങളെ അക്രമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമിയെ പിന്നീട് സമീപത്ത് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമി തന്നെയാണ് കാട്ടുതീയ്ക്ക് തുടക്കമിട്ടതെന്നും പൊലീസ് അറിയിച്ചു.