ഉദ്യോഗസ്ഥനെ ഓഫീസിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കി, മൂന്ന് പേർ അറസ്റ്റിൽ; വീഡിയോ

Tuesday 01 July 2025 12:52 PM IST

ഭുവനേശ്വർ: ഉദ്യോഗസ്ഥനെ ഓഫീസിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കി. തിങ്കളാഴ്ച രാവിലെ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് ആകമിച്ചത്.

ബിഎംസിയുടെ അഡീഷണൽ കമ്മീഷണർ രത്‌നാകർ സാഹുവിനെയാണ് പരാതി കേൾക്കുന്നതിനിടെ മർദ്ദിച്ചത്. തന്റെ ചേംബറിൽ അതിക്രമിച്ചു കയറി ശേഷം ബിജെപി നേതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമികൾ ഇയാളെ നിലത്തേക്ക് തള്ളിയിടുന്നതും ചവിട്ടുന്നതും വാഹനത്തിലേക്ക് ബലമായി പിടിച്ചു കയറ്റാൻ നോക്കുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ജീവൻ റൗട്ട്, രശ്മി മഹാപത്ര, ദേബാശിഷ് ​​പ്രധാൻ എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടിയും ബിഎംസി ജീവനക്കാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. ഒഡീഷ അഡ്മിനിസ്ട്രേഷൻ സർവീസ് അസോസിയേഷൻ ഇന്ന് മുതൽ കൂട്ട അവധിയെടുത്തു. സാഹുവിനെതിരായ ആക്രമണത്തിൽ ഭരണകക്ഷിയായ ബിജെപിയും വിമർശിച്ചു.

"ആക്രമണം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കിയെന്നും, ബരാബതി-കട്ടക്കിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സോഫിയ ഫിർദോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു മുതിർന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വമില്ലെങ്കിൽ, സാധാരണ പൗരന്മാർക്ക് എങ്ങനെ സുരക്ഷിതത്വമുണ്ടാകും. മുഴുവൻ ഭരണസംവിധാനത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള ആക്രമണമാണിതെന്നും'. അവർ എക്‌സിൽ കുറിച്ചു.