ഗ്ലൂട്ടാത്തയോൺ ഒന്നും വേണ്ട! ഏഴ് ദിവസത്തിൽ ചർമം മാറ്റിമറിക്കുന്ന രഹസ്യം വെളിപ്പെടുത്തി രഞ്ജു രഞ്ജിമാർ

Tuesday 01 July 2025 3:04 PM IST

നല്ല ഭംഗിയുള്ള ക്ലിയർ ചർമം ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അതിനായി വില കൂടിയ ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷനും മരുന്നകളും പോലും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത്രയേറെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല എന്നാണ് പ്രശസ്‌ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ പറയുന്നത്. ഗ്ലൂട്ടാത്തയോണിന് പകരം എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പും അവർ പങ്കുവച്ചു. നിരവധിപേരാണ് ഈ ഫേസ്‌പാക്ക് ചെയ്‌ത് ഫലം കണ്ടതായി സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഫലം തരുന്ന ഈ ഫേസ്‌പാക്ക് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ

തൈര് - 1 ടേബിൾസ്‌പൂൺ

നാരങ്ങാനീര് - അര സ്‌പൂൺ

തക്കാളി ജ്യൂസ് - അര സ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിൽ കാപ്പിപ്പൊടിയെടുത്ത് അതിലേക്ക് ബാക്കി ചേരുവകൾ കൂടി ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയ മുഖത്തേക്ക് വേണം പാക്ക് പുരട്ടിക്കൊടുക്കാൻ. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. അടുപ്പിച്ച് ഏഴ് ദിവസം ഉപയോഗിച്ചാൽ വലിയ രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നതാണ്.