ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് തല പ്രോജക്ട്
Wednesday 02 July 2025 6:26 AM IST
വിഴിഞ്ഞം: വിഴിഞ്ഞം ലയൺസ് ക്ലബും വിഴിഞ്ഞം ജനമൈത്രി പൊലീസും ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റും നിംസ് മെഡിസിറ്റിയുടെയും പ്രിസ്‌സൈസ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും,വിഷൻ ഡയബറ്റിക്,ലഹരി വിരുദ്ധ സെമിനാറും നടത്തി.ഡോക്ടഴ്‌സ് ഡേ പ്രമാണിച്ച് ഡോക്ടർമാരെ അനുമോദിച്ചു.ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ടുതല സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ജെയിൻ.സി.ജോബ് നിർവഹിച്ചു.വിഴിഞ്ഞം ക്ലബ് പ്രസിഡന്റ് നന്ദു കസവുകട,വിഴിഞ്ഞം സി.ഐ ആർ.പ്രകാശ്,വൈസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ.ആർ.വി.ബിജു,ക്ഷേത്ര ദേവസ്വം പ്രസിഡന്റ് രാജേന്ദ്രൻ,ക്ലബ് സെക്രട്ടറി റാഫി,ക്യാബിനറ്റ് സെക്രട്ടറി സിക്സ്തസ്സ് ലൂയിസ്,ഡിസ്ട്രിക്ട് ചെയർപേഴ്സൺ വിനോദ് കുമാർ,ട്രഷറർ അരുൺ.പി എന്നിവർ പങ്കെടുത്തു.