വിരലിൽ മഷികുത്തി ഞങ്ങളും വോട്ടർമാരായി
Wednesday 02 July 2025 2:45 AM IST
കല്ലറ:പാങ്ങോട് കെ.വി.യു.പി.എസിലെ കുട്ടികളാണ് ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പറിലൂടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.സ്‌കൂൾ പാർലമെന്റിനോടനുബന്ധിച്ചുള്ള പ്രധാന മന്ത്രി തിരഞ്ഞെടുപ്പിലാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ഉദ്യോഗസ്ഥർ മുതൽ പൊലീസ് ഉദ്യോഗസ്ഥർ വരെ കുട്ടികൾ തന്നെയായിരുന്നു. വിരലിൽ മഷി കുത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകവും വിരിഞ്ഞു. ജനാധിപത്യ ബോധം കുട്ടികളിൽ വിദ്യാഭ്യാസ കാലത്ത് തന്നെ രൂപപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.അദ്ധ്യാപകരായ അബ്ദുല്ല, മനോജ്മാധവൻ,ഡി.അജയകുമാർ,അഭയ്, ജഹൂറ,ഹസീൻ,സുമ,അശ്വതിതുടങ്ങിയവർ നേതൃത്വം നൽകി.