കാലവർഷം ചതിച്ചിട്ടും കഞ്ഞിക്കുഴിയിൽ വീണ്ടും വാഴ കൃഷി
Wednesday 02 July 2025 1:45 AM IST
ആലപ്പുഴ : കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ കടമ്പൊഴി പാടശേഖരത്തിനു സമീപം കൊല്ലശ്ശേരി വെളി മോഹനന്റെ കൃഷിയിടത്തിൽ വാഴകൃഷിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ , കൃഷി ഓഫീസർ റോസ്മി ജോർജ് , കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, കർഷകൻ മോഹനൻ എന്നിവർ പങ്കെടുത്തു. സ്വർണ മുഖി ഇനത്തിലുള്ള ഏത്തവാഴയാണ് കൃഷി ചെയ്യുന്നത്.കഴിഞ്ഞ തവണ ആയിരത്തിലേറെ ഏത്തവാഴയാണ് ഇവിടെ കൃഷിചെയ്തിരുന്നത്. വിളവ് പാകമാകുന്നതിനു മുമ്പേ ഉണ്ടായ കാലവർഷത്തിൽ ഏറിയ പങ്ക് വാഴക്കുലകളും ഒടിഞ്ഞു വീണിരുന്നു. പഞ്ചായത്തിന്റെയും കൃഷി ഭവന്റേയും നേതൃത്വത്തിൽ പരമാവധി കുലകൾ വിൽപ്പന നടത്തിയിരുന്നു.ചെത്തുതൊഴിലാളിയായ മോഹനൻ ഇത്തവണവീണ്ടും ഇവിടെ തന്നെയാണ് കൃഷി നടത്തുന്നത്.