കാർഷിക സഭയും ഞാറ്റവേലച്ചന്തയും
Wednesday 02 July 2025 12:00 AM IST
അവിണിശേരി: കേരള അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ അവിണിശ്ശേരി കൃഷിഭവനും അവിണിശ്ശേരി പഞ്ചായത്തും സംയുക്തമായി കാർഷിക സഭയും ഞാറ്റവേലച്ചന്തയും ഒരുക്കി. സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവ വളങ്ങൾ, ചകിരിച്ചോറ് കമ്പോസ്റ്റ്, പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ, ഫലവൃക്ഷ തൈകൾ,തെങ്ങിൻ തൈകൾ എന്നിവ വിൽപ്പനയ്ക്കായിട്ടുണ്ട്. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ഡി. മാലിനി, ഗീതാ സുകുമാരൻ, വി.ഐ.ജോൺസൺ, റോസിലി ജോയ്, ഗീതാ ശ്രീധരൻ, സുനിൽ ചാണശ്ശേരി, സായ രാമചന്ദ്രൻ, രമണി നന്ദകുമാർ, വൃന്ദ ദിനേഷ്, ഇന്ദിരാ ജയകുമാർ, കൃഷി ഓഫീസർ എം. ആർ.ഷഹനാസ്, കെ.ആർ.ലിഷ, ഹേന സജീവ് എന്നിവർ പ്രസംഗിച്ചു.