നടത്തറ പഞ്ചായത്തിൽ റോഡകൾ തുറന്നു
Wednesday 02 July 2025 12:00 AM IST
തൃശൂർ: നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡിലെ നമസ്‌തേപുരം റോഡും മൂന്നാം വാർഡിലെ അമ്പാടി ലൈൻ റോഡും ആണ് റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നാടിന് സമർപ്പിച്ചത്. മന്ത്രി അഡ്വ. കെ.രാജന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് രണ്ട് റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കിയത്. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ.രജിത്ത്, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്തിലെ മൂന്നാം വാർഡംഗം ഇ.ആർ. പ്രദീപ്, ഉൾപ്പെടെയുള്ള പഞ്ചായത്തംഗങ്ങളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്ഘാടന ചടങ്ങളിൽ പങ്കെടുത്തു.