ലഹരിക്കെതിരെ ദീപയാനം

Wednesday 02 July 2025 12:00 PM IST
കൊട്ടേക്കാട് യുവജന കലാസമിതി നടത്തിയ ദീപയാനം റിലേ ദീപ ശിഖ പ്രയാണം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽഎ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു

തൃശൂർ: ലഹരിക്കെതിരെ പ്രതിരോധ ബോധവത്കരണ സന്ദേശവുമായി കൊട്ടേക്കാട് യുവജന കലാസമിതി ദീപയാനം റിലേ ദീപ ശിഖ പ്രയാണം. കോലഴി, അവണൂർ പഞ്ചായത്ത് അതിർത്തിയിലുള്ള മത, സമുദായ, കലാ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ, വിദ്യാലയങ്ങൾ, യുവജന വനിതാ സംഘടനകൾ , ഗ്രന്ഥശാലകൾ എന്നിവർ പങ്കെടുത്തു. സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ. ഫ്‌ളാഗ്ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് ലിനി ഷാജിയിൽ നിന്ന് കലാസമിതി പ്രസിഡന്റ് ഡേവിസ് കണ്ണനായ്ക്കൽ ഏറ്റുവാങ്ങി. റീന റെജി, ജാനീസ് ട്രീസ റെജി എന്നിവർ പ്രയാണം തുടങ്ങി. ലക്ഷ്മി വിശ്വംഭരൻ, വികാസ് രാജ്, ഒ.എം.ഷാജു, ജ്യോതി,പി.ഒ. ലോനപ്പൻ, വിയ്യൂർ എഎസ്.ഐ. എൻ. ന്യൂമാൻ, എസ്.ഐ. ഷാഹുൽ ഹമീദ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.എം. മനോജ്കുമാർ,പി.രതീഷ്, ഫാ.ഫ്രാങ്കോ കവലക്കാട്ട്, ഫാ.സിറിയക് ചാലിശ്ശേരി, ഫാ. ആൽബിൻ ചൂണ്ടൽ പങ്കെടുത്തു.