ഫ്‌ളാഷ് മോബും റാലിയും
Wednesday 02 July 2025 12:00 AM IST
തൃശൂർ : ലഹരി വിരുദ്ധദിന പ്രചാരണങ്ങളുടെ ഭാഗമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നടന്ന റാലി വൈസ് ചാൻസലർ പ്രൊഫ: ഡോ. മോഹനൻ കുന്നുമ്മൽ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രൊഫ: ഡോ. എസ്. ഗോപകുമാർ, രജിസ്ട്രാർ, പ്രൊഫ: ഡോ. എസ്.അനിൽകുമാർ, പരീക്ഷാ കൺട്രോളർ എം.എസ്.സുധീർ, ഫിനാൻസ് ഓഫീസർ, വിദ്യാർത്ഥി കാര്യ ഡീൻ ഡോ.ആർ. ആശിഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്നും ആരംഭിച്ച റാലി അത്യാഹിത വിഭാഗം വഴി മെഡിക്കൽ കോളേജിന് മുമ്പിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ. വി.എം.ഇക്ബാൽ സംസാരിച്ചു. തുടർന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ഫ്‌ളാഷ് മോബ് നടത്തി.