വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ
Wednesday 02 July 2025 12:00 AM IST
പാവറട്ടി: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ എളവള്ളി പഞ്ചായത്തിൽ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. സെമിനാർ മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. കേരള വനിത കമ്മീഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ്മാമാരായ എം.എം. റജീന, ദിൽന ധനേഷ്, കൊച്ചപ്പൻ വടക്കൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീല മുരളി, സി.ഡി.പി ഒ.കെ.ശ്രീകല, മാല രമണൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങൾ, പോസിറ്റീവ് പാരന്റിംഗ് എന്നീ വിഷയങ്ങളിൽ അഡ്വ.കെ.ആർ.സുമേഷ്, സൈക്കോളജിസ്റ്റ് സ്മിത കോടനാട്ട് എന്നിവർ നേതൃത്വം നൽകി.