തൊഴിലുറപ്പ് പണിക്കിടെ പെരുമ്പാമ്പിനെ കണ്ടെത്തി

Wednesday 02 July 2025 1:37 AM IST

വെഞ്ഞാറമൂട്: ജോലിക്കിടെ തൊഴിലുറപ്പ് പണിക്കാർ പെരുമ്പാമ്പിനെ കണ്ടെത്തി. നെല്ലനാട് അങ്കണവാടിക്ക് സമീപം കൊപ്പത്തിൽ വീട്ടിൽ ഷിനുവിന്റെ പുരയിടത്തിൽ കാട് വൃത്തിയാക്കുന്നതിനിടെ വള്ളിപ്പയറുകൾക്കടിയിലെ പൊത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പുരയിട ഉടമ പാലോട് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവിടെ നിന്നും ആർ.ആർ.ടി വിഭാഗം ഉദ്യോഗസ്ഥനായ ജയപ്രകാശ് ആനാടെത്തി പാമ്പിനെ പുടികൂടുകയും ചെയ്തു.പിടികൂടിയ പാമ്പിന് 10 അടിയോളം നീളമുണ്ട്.