24 വർഷത്തിനു മുമ്പ് മുങ്ങിയ പ്രതി പിടിയിൽ

Wednesday 02 July 2025 5:40 AM IST

പീരുമേട്: 24 വർഷത്തിനു മുമ്പ് പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി മുങ്ങിയ പ്രതി പൊലീസ് പിടിയിലായി. വണ്ടിപ്പെരിയാർ മേലെ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45 )യാണ് വണ്ടിപ്പെരിയാർ എസ് .ഐ ടി.എസ് ജയകൃഷ്ണനും സംഘവും ചേർന്ന് തമിഴ്നാട്ടിലെ പുതുപെട്ടിയിൽ നിന്നും പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ്നാട്ടലേക്ക് കടന്നു കളഞ്ഞു. പലതവണ പൊലീസ് അന്വേഷണം നടത്തിത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.