പി.കെ.എസ് ഏരിയ കൺവെൻഷൻ

Wednesday 02 July 2025 12:44 AM IST

അരൂർ: പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) അരൂർ ഏരിയ കൺവെൻഷൻ എരമല്ലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം.ഡി. മോഹനൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എ.കെ.ഉദയകുമാർ അദ്ധ്യക്ഷനായി.സി.ടി.വാസു, കെ.എസ്.സുരേഷ് കുമാർ, വി.കെ.സൂരജ്, മണി പ്രഭാകരൻ, എം.മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡി.കെ. ദാസൻ (പ്രസിഡന്റ്), ഡോ.ശ്രീലേഖ അശോക്, സുദർശനൻ (വൈസ് പ്രസിഡന്റുമാർ), പി.കെ.മധുക്കുട്ടൻ (സെക്രട്ടറി), എം. മനോജ്, അഡ്വ.ബീന കാർത്തികേയൻ (ജോയിന്റ് സെക്രട്ടറിമാർ), എ.കെ.ഉദയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു