ഡോക്ടർമാരെ ആദരിച്ചു

Wednesday 02 July 2025 12:46 AM IST

മുഹമ്മ : ഡോക്ടേഴ്സ് ദിനത്തിൽ മുഹമ്മ അരങ്ങിന്റെ ആഭിമുഖ്യത്തിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരെ ആദരിച്ചു . സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ ചേർത്തല കെ. ഇ കാർമൽ സി എം ഐ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോക്ടർ സാംജി വടക്കേടം ഡോക്ടർമാരെ ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഡോ. ജയന്തി, ഡോ.രശ്മി , ഡോ.അശ്വതി എന്നിവരെയാണ് ആദരിച്ചത് . ചടങ്ങിൽ ബേബി തോമസ് കണ്ണങ്കര, വിജൂ ദാസൻ , ജേക്കബ് എന്നിവർ സംസാരിച്ചു. സി .പി . ഷാജി അരങ്ങ് സ്വാഗതവും സി .വി. വിദ്യാസാഗർ നന്ദിയും പറഞ്ഞു..