പച്ചക്കറിത്തൈ വിതരണം

Wednesday 02 July 2025 1:47 AM IST

മുഹമ്മ: മുഹമ്മ സി.ഡി.എസ് നേതൃത്വത്തിൽ ജെ.എൽ.ജി ഗ്രൂപ്പുകൾക്കായി ഓണക്കാല പച്ചക്കറി കൃഷി, പൂകൃഷി എന്നിവയ്ക്കുള്ള തൈ വിതരണം ചെയ്തു. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി വിതരണോദ്ഘാടനം നിർവ്വഹിച്ചു..സി.ഡി.എസ് ചെയർപേഴ്സൺ സേതുഭായി അധ്യക്ഷയായി. ബന്ദിത്തെ വിതരണോദ്ഘാടനം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ചന്ദ്ര നിർവഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ വിത്ത് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മുഹമ്മ കൃഷി ഓഫീസർ പി എം കൃഷ്ണ, പഞ്ചായത്തംഗം ഷെജിമോൾ സജീവ്, ബ്ലോക്ക് കോഡിനേറ്റർ സുരമ്യ, സ്വപ്ന സാബു എന്നിവർ പ്രസംഗിച്ചു.