വയലാർ വെസ്റ്റിൽ കുടുംബ സംഗമം
Wednesday 02 July 2025 12:47 AM IST
ചേർത്തല:വയലാർ വെസ്റ്റ് മണ്ഡലം പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സിക്കും ,പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജോണി തച്ചാറയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരനും ആദരിച്ചു. ടി.എച്ച്.സലാം,ടി.എസ്.ബഹുലേയൻ,പി.എസ്.മുരളീധരൻ,ജെയിംസ് തുരുത്തേൽ,ഷംസുദ്ദീൻ പരത്തറ,കെ.ജി.അജിത്ത്,ജോബുക്കുട്ടി തോമസ്,രാജീവ്,എ.പി.സുദർശനൻ,സരസൻ,ധനേഷ് കൊല്ലപ്പള്ളി എന്നിവർ സംസാരിച്ചു.