കൈനകരി റോഡ് നിർമ്മാണം ഉടൻ
Wednesday 02 July 2025 12:48 AM IST
കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് തോമസ് കെ.തോമസ് എം എൽ എ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പൊതുമരാമത്ത് വകുപ്പുമായി കരാർ വെച്ചു. 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് . 3.66 കിലോമീറ്റർ ദൂരം ഇരുവശങ്ങളിലും കല്ലുകെട്ടി സംരക്ഷണ ഭിത്തിയൊരുക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡിന്റെ നിലവിലെ 3.8 മീറ്റർ വീതി 5.50 മീറ്ററാകും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അത്യാധുനിക നിലവാരത്തിലാകും റോഡ് നിർമ്മാണം നടക്കുകയെന്നും തോമസ് കെ.തോമസ് എം. എൽ.എ പറഞ്ഞു