എൻ.ജി.ഒ അസോ. പ്രതിഷേധം

Wednesday 02 July 2025 12:50 AM IST

ആലപ്പുഴ: സർക്കാർ ജീവനക്കാരുടെ അവകാശ നിഷേധത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധപ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പന്ത്രാണ്ടമത് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മിഷനെ ഉടൻ നീയമിക്കുക, പതിനെട്ടാമത് ക്ഷാമ ബത്ത കുടിശിക അനുവദിക്കുക, പതിനൊന്നാമത് ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ. ജി.പി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ആലപ്പഴ ജില്ലാ ഭാരവാഹികളായ ജിജിമോൻ പൂത്തറ, കെ. ഭരതൻ, പി.എസ്. സുനിൽ, എം. അഭയകുമാർ, ജോസ് എബ്രഹം തുടങ്ങിയവർ സംസാരിച്ചു.