കരിദിനാചരണം

Wednesday 02 July 2025 12:06 AM IST

തൊടുപുഴ: സംസ്ഥാനത്തെ സർവ്വീസ് പെൻഷൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.എസ്.എസ്. പി.എ ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ പറഞ്ഞു. സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടത്തിയ കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഹസ്സൻകുട്ടി, ജോജോ ജെയിംസ്, പി.എസ്. ഹുസൈൻ, ഗർവാസിസ് കെ. സഖറിയാസ്, സ്റ്റീഫൻ ജോർജ്, മാത്യൂസ് തോമസ്, ഷെല്ലി ജോൺ, എസ്.ജി. സുദർശനൻ എന്നിവർ പ്രസംഗിച്ചു.