ഖാദി ലേബർ യൂണിയൻ കൺവെൻഷൻ

Tuesday 01 July 2025 9:11 PM IST

പയ്യന്നൂർ : ഖാദി തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തണമെന്നും കുടിശ്ശികയായ മിനിമം കൂലി ഉടൻ അനുവദിക്കണമെന്നും നാഷണൽ ഖാദി ലേബർ യൂണിയൻ ( ഐ.എൻ.ടി.യു.സി.) മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ തീരുമാനിച്ചു. വി.പി.സുകുമാരന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ സംസ്ഥാന പ്രസിഡണ്ട്എൻ .ഗംഗാധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ്, യൂണിയൻ സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, ഐ.എൻ.ടി.യു.സി. റീജണനൽ പ്രസിഡണ്ട് കെ.വി.മോഹനൻ, എൻ.സുനിൽകുമാർ, കെ.വി.ബിന്ദു, എം.യശോദ പ്രസംഗിച്ചു.ടി.രാജൻ സ്വാഗതവും കെ.ഉഷ നന്ദിയും പറഞ്ഞു. മേഖല ഭാരവാഹികൾ : സി.കെ.വിനോദ് കുമാർ (പ്രസിഡന്റ്), ടി.രാജൻ (ജനറൽ സെക്രട്ടറി),

കെ .ശാന്ത ( ട്രഷറർ ).