കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം
Tuesday 01 July 2025 9:13 PM IST
കേളകം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി പി.എസ്. കീർത്തനയെയും ആദരിച്ചു.പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി ഫാ. തങ്കച്ചൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, വാർഡ് മെമ്പർ സുനിതാ രാജു എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി.സജീവൻ, മദർ പി.ടി.എ പ്രസിഡന്റ് അമ്പിളി സജി, പ്രധാനാദ്ധ്യാപകൻ എം.വി.മാത്യു, അദ്ധ്യാപകരായ പി.ജി. വിജി, ഇ.എസ്. സീന, ഫാ.എൽദോ ജോൺ, പി.എസ്.കീർത്തന, ഇവാഞ്ചലിൻ മരിയ റോയ്, ഇവാനാ സാറാ സണ്ണി എന്നിവർ സംസാരിച്ചു.