നവാഹയജ്ഞം ആഘോഷകമ്മിറ്റി

Tuesday 01 July 2025 9:16 PM IST

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ സെപ്തംബർ 21മുതൽ 30വരെ നടക്കുന്ന ശ്രീമദ് ദേവി മഹാത്മ്യ ഭാഗവത നവാഹ യജ്ഞത്തിന്റെ ആഘോഷകമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭ പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.മടിയൻ കൂലോം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം.ജയദേവൻ, പി.സതീശൻ, ദാമോദരൻ, ഗംഗാധരൻ പാലക്കി, കുമാരൻ കോമരം, പി.പി.കുഞ്ഞികൃഷ്ണൻനായർ, ബാലകൃഷ്ണൻ ആചാരി, മോഹൻദാസ്, പി.ദിവാകരൻ, അഡ്വ.കോടോത്ത് നാരായണൻ നായർ, കെ.കൃഷ്ണൻ തുടങ്ങി വിവിധ ക്ഷേത്ര, ദേവസ്ഥാന, തറവാട് കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.ഭാരവാഹികളായി പി.നാരായണൻകുട്ടിനായർ (ചെയർ) , കെ.കൃഷ്ണൻ മാസ്റ്റർ (ജന.കൺ), വി.രമേശൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. കെ.കൃഷ്ണൻ സ്വാഗതവും വി.രമേശൻ നന്ദിയും പറഞ്ഞു.