ക്രൈംബ്രാഞ്ച് എസ്.പിക്ക് അനുമോദനം
Tuesday 01 July 2025 9:16 PM IST
കാഞ്ഞങ്ങാട്: സോഷ്യൽ പോലീസിംഗ് ഡിവിഷൻ കാസർകോട് നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരെ അനുമോദിച്ചു. അഡീഷണൽ എസ്.പി സി എം.ദേവദാസൻ ഉപഹാര സമർപ്പണം നടത്തി. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ, നഗരസഭ കൗൺസിലർ സി കെ.ഹംസ, നിർമ്മൽ കുമാർ കാടകം, മാധവൻ മാസ്റ്റർ, എസ്.പി.സി അസി.നോഡൽ ഓഫീസർ ടി.തമ്പാൻ , കോഡിനേറ്റർ ഗോപീകൃഷ്ണൻ തുടങ്ങി പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും, കൊളവയൽ ജാഗ്രത സമിതി അംഗങ്ങളും, നന്മ മരം പ്രവർത്തകരും പങ്കെടുത്തു. സോഷ്യൽ പോലീസിംഗ് ജില്ലാ കോർഡിനേറ്റർ പി.കെ.രാമകൃഷ്ണൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.