സി.വി.തറവാട് കുടുംബസംഗമം
Tuesday 01 July 2025 9:17 PM IST
ചെറുവത്തൂർ: ചെറുവത്തൂർ സി.വി.തറവാട് കുടുംബ സംഗമവും വാർഷിക ജനറൽ ബോഡിയോഗവും അനുമോദനസദസും ശൗര്യചക്ര പി.വി. മനീഷ് ഉദ്ഘാടനം ചെയ്തു. തവാട്ടിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും അപ്പു കാരണവർ മെമ്മേറിയൽ സ്‌ക്കോളർഷിപ്പ് വിതരണവും ഉണ്ടായി. ഭരണ സമിതി പ്രസിഡന്റ് വി.നാരായണൻ അദ്ധക്ഷത വഹിച്ചു.തറവാട്ട് അച്ഛൻ ബാബു കുറുപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. അനിൽകുമാർ പട്ടേന ക്ലാസ് എടുത്തു.ഭരണ സമിതി വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ കാനത്തൂർ, ശ്രീധരൻ ബളാൽ, കാർത്ത്യായനി പെരിയ എന്നിവർ സംസാരിച്ചു.ഭരണ സമിതി സെക്രട്ടറി രാജൻ വിഷ്ണുമംഗലം സ്വാഗതവും സി.വി.ഭാവനൻ നന്ദിയും പറഞ്ഞു.