നാനി-ശ്രീകാന്ത് ഒഡേല ചിത്രം പാരഡൈസ് ആരംഭിച്ചു

Wednesday 02 July 2025 3:49 AM IST

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ഹൈദരാബാദിൽ ആരംഭിച്ചു. നാനി ജോയിൻ ചെയ്തതിന്റെ ഭാഗമായി ഒരു മാസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങി. 2026 മാർച്ച് 20ന് ആഗോള റിലീസായി എത്തുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്നു. നാനി ശ്രീകാന്ത് ഒഡേല ചിത്രം ദസറയുടെ നിർമ്മാതാവ് സുധാകർ ചെറുകുറിയാണ്. ജഴ്സി, ഗ്യാങ് ലീഡർ എന്നീ ചിത്രങ്ങൾക്കുശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമാണ്. ഛായാഗ്രഹണം: സി.എച്ച്. സായ്, പി.ആർ. ഒ ശബരി.