താരങ്ങളെ അവതരിപ്പിച്ച് ധീരം പുതിയ പോസ്റ്റർ
Wednesday 02 July 2025 3:48 AM IST
ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ വരുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം' പുതിയ പോസ്റ്റർ പുറത്ത്. നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് മാസം റിലീസ് ചെയ്യും. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ എന്നിവരാണ് മറ്റു താരങ്ങൾ. രചന: ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ, ഛായാഗ്രഹണം: സൗഗദ് എസ്.യു, സംഗീതം: മണികണ്ഠൻ അയ്യപ്പ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ. റെമോ എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരീസ് അമ്പലഴത്തിങ്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി. ശിവപ്രസാദ്.