ഡോക്ടർ ഹാരിസിന് പിന്തുണ: യൂറോളജി ക്ലബ്ബ്
Wednesday 02 July 2025 1:51 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഡോ.ഹാരിസ് വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് ട്രിവാൻഡ്രം യൂറോളജി ക്ലബ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഓപ്പറേഷൻ ഉപകരണങ്ങളുടെ അഭാവം കാരണം ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യം ദൗർഭാഗ്യകരമാണ്. ഈ ദുരവസ്‌ഥ പുറത്തു കൊണ്ടുവന്ന ഡോ. ഹാരിസിനെ ഒറ്റപെടുത്താതെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങളെ ഗൗരവത്തോടെ പരിഗണിച്ച് സത്വര നടപടി സ്വീകരിക്കണം. മാന്യമായ ശമ്പളം ഉണ്ടായിട്ടും ഡോക്ടർമാർ സർക്കാർ സർവ്വീസിൽ വരാത്തതിന് കാരണമെന്തെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്നും ക്ലബ് സെക്രട്ടറി ഡോ. അരുൺ പ്രസ്താവനയിൽ പറഞ്ഞു.