എട്ടിന്റെ പണിയായി കോലാഹലത്തിലെ പാട്ട്

Wednesday 02 July 2025 3:51 AM IST

സംവിധായകൻ ലാൽ ജോസ് അവതരിപ്പിക്കുന്ന കോലാഹലം എന്ന ചിത്രത്തിലെ എട്ടിന്റെ പണി എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. മനോഹരമായ വരികളും നല്ല കാഴ്ചയും ചേരുന്ന ഗാനം രചിച്ചത് ഗണേഷ് മലയത്ത്. സംഗീതം ഒരുക്കിയത് വിഷ്ണു ശിവശങ്കർ. വിഷ്ണു ശിവശങ്കറും പ്രണവ് സി.പിയും ചേർന്നാണ് ആലാപനം. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം തീർത്തും കോമഡി ഫാന്റസി എന്റർടൈയ്നറാണ്.

സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. രചന: വിശാൽ വിശ്വനാഥൻ. ഛായാഗ്രഹണം: ഷിഹാബ് ഓങ്ങല്ലൂർ. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി. ശിവപ്രസാദ്.