നഗരസഭാ വാർഡുകളിലെ വികസനം.. കൗൺസിലർമാർ പറയുന്നു..
എ.കെ.സുരേഷ് (കുട്ടൻകുളങ്ങര ഡിവിഷൻ)
മൂന്ന് അങ്കണവാടികളിൽ രണ്ടെണ്ണത്തിന് സ്വന്തമായി കെട്ടിടം, പകൽ വീട് വെൽനെസ് സെന്റർ സ്ഥാപിച്ചു മിനി കമ്മ്യൂണിറ്റി ഹാൾ, കൗൺസിലേഴ്‌സ് ഓഫീസ് നിർമ്മിച്ചു റോഡുകൾ റീടാറിംഗ് നടത്തി, റോഡുകൾ വീതി കൂട്ടി സീതാറാം മിൽ പരിസരം നവീകരിച്ചു സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് കൗൺസിലർക്ക് ലഭിക്കുന്ന അലവൻസ് ഉപോയഗിച്ച് സൗജന്യമായി നടത്തി. സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കി രണ്ടിടത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
വിനേഷ് തയ്യിൽ, കൂർക്കഞ്ചേരി ഡിവിഷൻ
വടൂക്കര - പനമുക്ക് കണക്ഷൻ റോഡ് യാഥാർത്ഥ്യമാക്കി കസ്തൂർബ റോഡ് 10 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്കരിച്ചു ഒപ്പൺ ജീം സ്ഥാപിച്ചു കണിമംഗലം അംബേദ്ക്കർ പാർക്ക് നവീകരിച്ചു കൂർക്കഞ്ചേരി ഡിവിഷനിലെ എല്ലാ റോഡുകളും റീ ടാറിംഗ് വീതി കുറഞ്ഞ റോഡുകൾ വീതി കൂട്ടി നവീകരിച്ചു ഹൈമാസ്റ്റ് ലൈറ്റുകൾ, എൽഇ.ഡി ലൈറ്റുകൾ, മിനി മാസ്റ്റുകൾ എന്നിവ സ്ഥാപിച്ചു.