ആറ് തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ആറ് തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം),(കാറ്റഗറി നമ്പർ 638/2023),ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ സർജറി (കാറ്റഗറി നമ്പർ 718/2024),ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 719/2024),വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024),ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024),വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി - ജനറൽ,തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 743/2024, 744/2024) എന്നീ തസ്തികയിലേക്കാണ് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുക.
സാദ്ധ്യതാപട്ടിക
പ്രസിദ്ധീകരിക്കും
തിരുവനന്തപുരം ജില്ലയിൽ പ്രിന്റിംഗ് വകുപ്പിൽ റീഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 606/2024),കണ്ണൂർ ജില്ലയിൽ പ്രിന്റിംഗ് വകുപ്പിൽ കോപ്പി ഹോൾഡർ (കന്നട),(കാറ്റഗറി നമ്പർ 615/2024), കേരള വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് (കാറ്റഗറി നമ്പർ 193/2024), കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/സബ് എൻജിനീയർ (ഇൻ സർവീസ് ക്വാട്ട),(കാറ്റഗറി നമ്പർ 423/2024), ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 482/2024) എന്നീ തസ്‌തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.